Thursday 23 February 2012

ഒരു മോഹം

......ഒരു കലശലായ മോഹം... കുറേ ആയി തുടങ്ങിയിട്ട് ...... എനിക്കും വേണം ഒരു ബ്ലോഗ്‌ ..... എല്ലാരും എഴുതുന്നു...മുടിഞ്ഞ ബ്ലോഗ്‌... എന്ടൊരു ഭാഷ പടച്ചോനെ.... ഓരോരുതരുടെം ബ്ലോഗില്‍ കയറിയാല്‍ അന്തം വിട്ടങ്ങനെ നില്‍ക്കാം..... എന്നാലും തരക്കേടില്ല ... ഞാനും എഴുതും...ഇമ്മന്ക്കും ഉണ്ടല്ലോ ഒരുഭാഷ....അങ്ങനന്ഗ് എഴുതും...
 ..............എന്നാലും പ്രശ്നം തീര്‍ന്നില്ലല്ലോ.... മലയാളം.... ഈ മന്ഗ്ലീഷിനെ മലയാളം ആക്കുന്നതെങ്ങനേ..... ബ്ലോഗിന്റെ ആശാനായ മാഷിനെ കൂട്ട് പിടിച് ആ രഹസ്യം ഞാന്‍ കണ്ടു പിടിച്ചു....... ഗുരുവേ നമ.... ഇച്ചിരി കഷ്ടപ്പെട്ടനേലും ഇപ്പ കുനുകുനാന്നു മലയാളം എഴുതാന്‍ ഞാനും പഠിച്ചു.... പണ്ട് സ്കൂളില്‍ ബാലന്മാഷ് പഠിപ്പിച്ചപ്പം ഇത്രേം കഷ്ടം ഉണ്ടായിരുന്നില്ല.....
ബ്ലോഗിന്റെ ഗുരുവിനേ നമിച്ചു ഞാനും തുടങ്ങി എഴുതാന്‍.....

പിറവി












അപ്പോള്‍ മഴ പെയ്തിരുന്നോ ഇടി വെട്ടിയിരുന്നോ എന്നൊന്നും ഞാന് അറിഞ്ഞില്ല...... പിറവിയുടെ ലഹരിയിലായിരുന്നു ഞാന് ...... വേദന അതിന്ടെ മൂര്‍ധന്യത്തില്‍ എത്തുമ്പോള് അത് ഒരു തരം ലഹരിയായി തീരുന്നു..... എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂര്‍ത്തം....


മരണ വേദന എനിക്ക് പകര്‍ന്നു തന്നു അവള്‍ ഈ ഭൂമിയില്‍ പിറന്നു വീണു ...... മയക്കത്തിലും എനിക്കവളെ കാണാനുള്ള ത്വരയായിരുന്നു.... ഞാന്‍ അവളെ കണ്ടു.... എന്റെ മാറില്‍ പറ്റിപ്പിടിച്ചു കിടക്കുന്ന അവള്‍ക്ക് ഒരായിരം സൂര്യ ചന്ദ്രന്റെ തേജസ്സുന്ടെന്നു എനിക്ക് തോന്നി.......അപ്പോഴും അവളെന്ടെ പൊക്കിള്‍ കോടിയില്‍ ബന്ധിക്കപ്പെട്ടിരുന്നു .......അടര്‍ത്തിയെടുക്കാന്‍ മനസുണ്ടായില്ലെങ്ങിലും അനിവാര്യമായതിനാല്‍ അങ്ങനേ ചെയ്തു.....
എനിക്ക് ലോകം വെട്ടിപ്പിടിച്ച സന്തോഷം ...... സൃഷ്ടി ദൈവത്തിന്റെ  വരദാനം അനെന്ഗില്  ദൈവ  തുല്ല്യയയത് പോലൊരു തോന്നല് .....കയ്യില്‍ കിട്ടിയ മാണിക്ക്യ കല്ലിനെ കാണാതെ കാത്തിരുന്ന കാലത്തെ കുറിച്ച് ഞാന് ഓര്‍ത്തു.... .... എനിക്കുള്ളില് ജീവന്ടെ തുടിപ്പായി അവളുന്ടെന്നു അറിഞ്ഞ നിമിഷം മുതല്‍ ഞാനവളെ എന്റെ ജീവനെ ക്കാള് സ്നേഹിച്ചു...... ....
......അവളെന്നില്‍ വളരുന്ന ഓരോ ഘട്ട ത്തിലും ചെയ്യാന്‍ കഴിയുന്ന മുന്കരുതലോക്കെയും എടുത്തു..... ഓരോ നിമിഷവും അവളെ പകല്‍ക്കിനാവ് കണ്ടു....... ഒരു ഭാവനയില്‍ നെയ്യാന്‍ കഴിയുന്നതിലപ്പുരവും സ്വപ്‌നങ്ങള്‍ ഞാന്‍ അവളെക്കുറിച്ച് നെയ്തു.... ഉദരത്തില്‍ കിടന്നു കൈവിരലുന്നുന്ന എന്ടെ കുഞ്ഞു ഓമനയെ സ്ക്രീനില്‍ കാണിച്ചു തന്ന ആ മഹതിയെ ഇന്നും ഞാന്‍ ഓര്‍ക്കുന്നു......സന്തോഷത്തിന്റെ ആദിക്യതാല്‍ എന്റെ കണ്ണില്‍ നിന്നും കണ്ണ് നീര്‍ ധാരയായി ഒഴുകുന്നുണ്ടായിരുന്നു.....അവളെ കൈകളില്‍ എടുതോന്നു ഉമ്മ വെയ്ക്കാന്‍ എന്റെ ഹൃദയം കൊതിച്ചു.... പിന്നീട് കാത്തിരിപ്പിന്റെ നാളുകള് ......
ലോകമഹാധ്ബുദങ്ങളില്‍ പെടുതാത്തതും.... എന്നാല്‍ മാനുഷിക കരങ്ങളാല്‍ ദൈവ സന്നിദ്യമില്ലാതെ സൃഷ്ടിക്കാന്‍ കഴിയാത്ത ഭൂമിയിലെ ഏറ്റവും വലിയ മഹാത്ഭുദവും പേറി ഞാന്‍....പത്തുമാസം ചുമന്നതിന്റെ കണക്കു പറയുന്ന അമ്മമാര്‍ സത്യത്തില്‍ അഭിമാനിക്കുകയല്ലേ ചെയ്യുന്നത്? ഒരായിരം നന്ദി എന്റെ കുഞ്ഞേ ...നീ എനിക്ക് തന്ന  സന്തോഷത്തിനു നന്ദി.... എന്നെ ചിരിപ്പിക്കാന്‍ ....എന്നില്‍ ആനന്ദ അശ്രുക്കള്‍ പോഴിപ്പിക്കാന്‍ നീ കാട്ടിയ കുസൃതികള്‍ ആയിരുന്നില്ലേ നിന്റെ ഓരോ ചലനങ്ങളും...
ശാസ്ത്രം പറഞ്ഞു... ഞാന്‍ ചിരിക്കുമ്പോള്‍ നീ ചിരിക്കുന്നുന്ടെന്നും ഞാന്‍ കരയുമ്പോള്‍ നീ കരയുന്നുന്ടെന്നും... അത് ഞാന്‍ അടുതരിഞ്ഞത് അല്ലെ... ദൈവത്തിന്റെ ഓരോ വികൃതികള്‍ ....മനുഷ്യന് സന്തോഷമായും ദുഃഖം  ആയും ഓരോ അനുഭവങ്ങള്‍ കൊടുക്കുന്നത് ദൈവത്തിന്റെ വികൃതി അല്ലാതെ വേറെ എന്ത്  ..
.....സകല ദൈവങ്ങള്‍ക്കും നന്ദി.... എനിക്ക് തന്ന മനോഹര ജന്മത്തിന് നന്ദി... എന്നിലൂടെ ഭൂമിയില്‍ പിറന്നു വീണ മാണിക്ക്യ കല്ലുകള്‍ക്ക് നന്ദി.... എനിക്ക് മുന്നിലൂടെ പറന്നു നടക്കുന്ന പൂമ്പാറ്റ കള്‍ക്ക് വേണ്ടി ദൈവതോടു നന്ദി അല്ലാതെ എന്ത് പറയും....


ദൈവമേ ഈ അമ്മയുടെ മനസിലെ സ്നേഹത്തിന്റെ നീരുറവ നിലയ്ക്കാതെ നീ അവര്‍ക്കായി കാത്തുകൊള്ളേണമേ...